കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള സ്കേറ്റിംഗ് യാത്രക്കിടെ ഹരിയാനയില്‍വെച്ച് ട്രക്കിടിച്ച് മരിച്ച അനസ് അജാസിന്റെ മൃതദേഹം ജന്മനാടായ തിരുവനന്തപുരം വെഞ്ഞാറമൂട് എത്തിച്ചു.
ഉച്ചക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തുടര്‍ന്ന് വെഞ്ഞാറമൂട് എത്തിച്ച് പുല്ലമ്പാറ പഞ്ചായത്ത് മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചു. നൂറുകണക്കിന് ആളുകളാണ് അനസിനെ അവസാനമായി ഒരുനോക്ക് കാണാനെത്തെിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനസ് അജാസ് ഹരിയാനയിലെ കല്ക്കയില്വെച്ച് ട്രക്കിടിച്ച് മരിച്ചത്. കഴിഞ്ഞ മെയ് 23നാണ് സ്കേറ്റിംഗ് ബോര്‍ഡില്‍ അനസ് കശ്മീരിലേക്ക് യാത്ര തുടങ്ങിയത്. യാത്ര അവസാനിക്കാന്‍ പതിനഞ്ച് ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദാരുണാന്ത്യം. സഞ്ചാര പ്രിയനായ അനസ് ഇതിനുമുമ്പും രാജ്യത്തുടനീളം യാത്രകള്‍ നടത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി തന്റെ യാത്രാ വിശേഷങ്ങള്‍ അനസ് പങ്കുവെക്കാറുണ്ടായിരുന്നു.