ചെന്നൈ: ബുദ്ധ ശിൽപ്പം കണ്ടെത്തിയതോടെ പൂജകള്‍ നിര്‍ത്തിവച്ച് ക്ഷേത്രം പുരാവസ്തു വകുപ്പിന് കൈമാറാൻ മദ്രാസ് ഹൈക്കോടതി നിര്‍ദേശം.
സേലം ജില്ലയിലെ പെരിയേരി വില്ലേജിലെ കോട്ടായി റോഡിലുള്ള തലൈവെട്ടി മുനിയപ്പന്‍ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം ബുദ്ധന്റെതാണെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.
ഇതേത്തുടർന്ന് ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് കോടതി തടഞ്ഞു.പൂജകള്‍ നടത്താന്‍ അനുവദിക്കുന്നത് ബുദ്ധമതത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.