പാലക്കാട്: എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ 20 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു.
സംഭവത്തിൽ അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ അഗളി വില്ലേജില്‍ ഭൂതിവഴി ഊര് വീട്ടില്‍ രാധാകൃഷ്ണന്‍ പിടിയിലായി. ബി.ജെ.പിയുടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി ആയിരുന്നു. ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും കണ്ടെത്തി നശിപ്പിച്ചത്.