വണ്ണപ്പുറം: മഴയത്ത് തലയിലിടാന്‍ പ്ലാസ്റ്റിക് കവര്‍ അന്വേഷിച്ചെത്തിയാള്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞു. ആയത്തുപാടത്ത് വിന്‍സന്റിന്റെ ഭാര്യ ആനീസിന്റെ (64) മാലയാണ് മോഷ്ടാവ് പൊട്ടിച്ചുകടന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ശക്തമായി മഴ പെയ്യുന്ന സമയത്ത് ബൈക്കിലെത്തിയയാള്‍ മഴ നനയാതിരിക്കാനായി തലയില്‍ ചൂടാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കുന്നതിനിടെ ആനീസിന്റ കഴുത്തില്‍ക്കിടന്ന മാലയില്‍ കടന്നുപിടിച്ച മോഷ്ടാവ് മാലപറിച്ചെടുക്കാന്‍ ശ്രമിച്ചു.
തുടര്‍ന്നു പിടിവലിക്കിടയില്‍ മാലയുടെ ഒരു ഭാഗം മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കിട്ടിയത്. ഇതുംകൊണ്ട് ഇയാള്‍ രക്ഷപ്പെട്ടു. മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി കാളിയാര്‍ സിഐ എച്ച്.എല്‍. ഹണി പറഞ്ഞു.