CrimeNEWS

സ്വർണക്കടത്തു സംഘംങ്ങളുടെ അധോലോക വിളയാട്ടം തുടരുന്നു, യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

സ്വർണകള്ളക്കടത്തു സംഘങ്ങളുടെ അധോലോക വിളയാട്ടങ്ങൾ മലബാറിലെ സമാധാന ജീവിതത്തിനു ഭീക്ഷണിയായി മാറിയിരിക്കുകയാണ്. യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. പെരിന്തൽമണ്ണയിലും കാസർകോടും നടന്ന സമാന സംഭവങ്ങൾക്കു പിന്നാലെ ഇതാഴിതാ കോഴിക്കോട് പന്തീരിക്കരയിലും സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഈ സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മർഷീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര എ  എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിനെ ലഭിച്ച സൂചന. ഇർഷാദിന്റെ മാതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യും.

അതേസമയം കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഭർത്താവിനെ ദുബായിൽ ചിലർ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ ഭർത്താവിനെ വിട്ടു നൽകുകയുള്ളൂ എന്നും ഇർഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും, ഇന്നലെ കസ്റ്റഡിയിലായ പ്രതി നൽകിയ മൊഴിയിലെ യുവാവിനെയുമാണ് ചോദ്യം ചെയ്തത്.

Signature-ad

ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു.

Back to top button
error: