ദിവസത്തിനു ദിവസം വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ വാഹനങ്ങളുടെ ഇന്ധനക്ഷമത എങ്ങനെ കൂട്ടാമെന്നതാണ് നാം നോക്കേണ്ടത്.അതിനുള്ള ചില മാർഗങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
കൃത്യമായ ടയര്‍ പ്രഷര്‍
ടയറില്‍ മര്‍ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും.ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും.കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക.
എന്ജിന് നിര്‍ത്താം
രണ്ട് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്ജിന് ഓഫ് ചെയ്യുന്നതാണ് നല്ലത്.മൂന്ന് മിനിറ്റ് എന്ജിന് വെറുതെ പ്രവര്‍ത്തിപ്പിച്ചിടുന്നത് ഒരു കിലോമീറ്റര്‍ പോകാനുള്ള ഇന്ധനം തീർക്കും.
ചെറുയാത്രകൾക്ക് വാഹനം വേണ്ട
വീടിനടുത്തുള്ള ആരാധനാലയത്തിലോ മാര്‍ക്കറ്റിലോ ഒക്കെ നടന്നുപോയാല്‍ ഇന്ധനവും ലാഭിക്കാം, ആരോഗ്യവും സംരക്ഷിക്കാം.
തിരക്കിന് മുൻപേ തിരിക്കാം
ട്രാഫിക് തിരക്ക് തുടങ്ങും മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുമെങ്കില്‍ വഴിയിൽ കുടുങ്ങിക്കിടന്നുള്ള ഇന്ധന നഷ്ടം ഒഴിവാക്കാം.തിരക്കിനിടയില്‍ ചെറിയ ഗിയറുകളില്‍ ഓടിക്കേണ്ടി വരുമ്പോൾ ഏറെ ഇന്ധനം നഷ്ടപ്പെടും
യാത്ര ശരിയായ ഗിയറിൽ ആകട്ടെ
കഴിയുന്ന സാഹചര്യങ്ങളിലെല്ലാം ഏറ്റവും ഉയര്‍ന്ന ഗിയര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. താഴ്ന്ന ഗിയറിലായിരിക്കുമ്പോൾ വേഗത ഉയര്‍ത്താനായി ഏറെ ആക്സലറേറ്റ് ചെയ്യുന്നത് ഇന്ധനക്ഷമത വളരെ കുറക്കും.
ധൃതി വേണ്ട
പെട്ടെന്നുള്ള ആക്സലറേഷന്‍, പെട്ടെന്നുള്ള ബ്രേക്ക് പിടിക്കല്‍ എന്നിവ ഒഴിവാക്കുക.പകരം എല്ലാം വളരെ സ്മൂത്തായി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ഇന്ധനക്ഷമത ലഭിക്കുകയുള്ളു.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എയർകണ്ടീഷൻ
എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം ഓടിക്കുന്നത് ഇന്ധനക്ഷമത വളരെ കുറയ്ക്കും.വളരെ ചൂടുള്ള സമയങ്ങളിൽ മാത്രം എസി ഉപയോഗിക്കുക
വിൻഡോ അടച്ചിടാം
അതിവേഗത്തില്‍ ഹൈവേയിലൂടെയും മറ്റും പോകുമ്പോള്‍ ഇരുവശത്തുമുള്ള വിന്‍ഡോകള്‍ തുറന്നിടുന്നത് വായുവിന്റെ ഘര്‍ഷണം ഉണ്ടാകാന്‍ കാരണമാകും.കാറ്റ് ഉള്ളിലേക്ക് ഇരച്ചുകയറുന്നതിനാല്‍ മുന്നോട്ടുപോകാന്‍ എന്ജിന് ഏറെ ശക്തി എടുക്കേണ്ടതായി വരും.
പരിപാലനം
വാഹനം ഏറ്റവും വ്യത്തിയായി സൂക്ഷിക്കുക.എയര്‍/ഓയ്ല്‍ ഫില്‍റ്ററുകള്‍ യഥാസമയം മാറ്റുക. എന്ജിന് കൃത്യമായി സര്‍വീസ് ചെയ്യുക.(അംഗീകൃത സര്‍വീസ് സെന്ററിലാകണം സര്‍വീസ് ചെയ്യേണ്ടത്).അസാധാരണമായ ശബ്ദങ് ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് അറ്റകുറ്റപ്പണികള്‍ നടത്തുക. ഓയ്ല്‍ കൃത്യസമയത്ത് മാറ്റുക.
അമിതഭാരം വേണ്ട
വാഹനത്തിന് ഭാരം കൂടുംതോറും ഓടാന്‍ ഇന്ധനവും കൂടുതലായി വേണ്ടിവരും. ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തു സാധനവും വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക.