കരുവന്നുർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. നടപടിയെടുക്കുന്ന കാര്യത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടില്ല. ഭരണസമിതിയിലെ എല്ലാവരും നേരിട്ട് തട്ടിപ്പിൽ പങ്കെടുത്തവരായിരുന്നില്ല. എന്നാൽ അവരുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായെന്നും വർഗീസ് പറഞ്ഞു. മുഴുവൻ ഭരണ സമിതി അംഗങ്ങൾക്കെതിരെയും നടപടിയെടുത്തിരുന്നു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് വിഷയം നേരത്തെ അറിയാമായിരുന്നു എന്ന പ്രചരണം തെറ്റാണെന്നും എം എം വർഗീസ് വ്യക്തമാക്കി.
യഥാർത്ഥത്തിൽ സഹകരണ മേഖലയെ തകര്‍ക്കലാണ് ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളുടെ ലക്ഷ്യം. തട്ടിപ്പ് തന്നെയാണ്കരുവന്നൂരില് നടന്നത്. അന്വേഷണ കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള കര്‍ശനമായ നടപടിയാണ് സ്വീകരിച്ചത്. അഴിമതിയെ പ്രോത്സാഹിപ്പിക്കല്ല പാര്‍ട്ടി ചെയ്തത്. സര്‍ക്കാരും അത് തന്നെയാണ് ചെയ്തത്. ഒറ്റപ്പട്ട സംഭവങ്ങളെ പെരുപ്പിച്ച് സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ നോക്കുന്നു.” എം എം വർഗീസ് പറഞ്ഞു.