കാളൻ
ആവശ്യമായ സാധനങ്ങള്‍
നെയ്യ് – 1 ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്‌പൂണ്‍
കടുക് – 1 ടീസ്‌പൂണ്‍
ഉലുവ – 1 ടീസ്‌പൂണ്‍
വറ്റല്‍ മുളക് – 2
കുരുമുളക് പൊടി – ഒന്നര ടീസ്‌പൂണ്‍
പുളിയുളള തൈര് – 1 കപ്പ്
കറിവേപ്പില
ഉപ്പ്
നേന്ത്രക്കായയും ചേനയും – 10 കഷണം വീതം
തേങ്ങ അരപ്പ് – 1 കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെളളമെടുത്ത് ഒരു പാത്രത്തില്‍ വെളളമെടുത്ത് കഷണങ്ങളാക്കിയ നേന്ത്രക്കായയും ചേനയും ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത് വെളളം വറ്റുമ്പോള്‍ അതിലേക്ക് നെയ്യും തേങ്ങ അരച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. തൈര് ചേര്‍ത്ത് കുറുക്കി വറ്റിയ്‌ക്കണം. മറ്റൊരു പാത്രമെടുത്ത് അല്‌പം എണ്ണ ചൂടാക്കി കടുക് വറുക്കുക. ഇതിലേക്ക് വറ്റല്‍ മുളക്, ഉലുവ, കറിവേപ്പില എന്നിവയും ചേര്‍ത്ത് താളിച്ച ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കാളനിലേക്ക് ചേര്‍ക്കുക.
ഓലൻ
ആവശ്യമായ സാധനങ്ങൾ
കുമ്പളങ്ങ – ഇടത്തരം വലിപ്പമുളളത് – 1
മത്തങ്ങ കഷണങ്ങളാക്കിയത് – 1 കപ്പ്
പച്ചമുളക് – നെടുകെ കീറിയത് 6
തേങ്ങാപ്പാൽ – 1 കപ്പ്
വൻപയർ – കാൽ കപ്പ് (വേവിച്ചത്)
ബീൻസ്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വൻപയർ ഉപ്പിട്ടു വേവിച്ച് മാറ്റി വെയ്ക്കുക. കഷണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും ബീൻസും പച്ചമുളകിട്ട് വേവിക്കുക. പയറും പച്ചക്കറിയും യോജിപ്പിക്കുക.. കറിവേപ്പിലയും ഉപ്പും ഇടുക. തേങ്ങാപ്പാൽ ഒഴിക്കുക. നന്നായി ഇളക്കി തിളക്കുന്നതിനു മുമ്പ് ഇറക്കി വെയ്ക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മൂടി വെയ്ക്കാം.