തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളില്‍ നടത്തി വരുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ തൊറാസിക്ക് നഴ്സിംഗ്, നിയോനേറ്റല്‍ നഴ്സിംഗ്, നഴ്സസ് & മിഡ്വൈഫറി പ്രാക്റ്റീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകള്‍ക്ക ്അപേക്ഷ ക്ഷണിച്ചു.
എല്‍ ബി എസ് സെന്റര്‍ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓലൈനായി ആഗസ്റ്റ് 1 മുതല്‍ 27 വരെ അപേക്ഷിക്കാം. ജനറല്‍, എസ് ഇ ബി സി വിഭാഗങ്ങള്‍ക്ക് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471 2560363, 364