NEWS

കനത്ത മഴ: എരുമേലി തുമരംപാറയിൽ മലവെള്ളപ്പാച്ചിൽ; ഉരുൾപൊട്ടൽ എന്ന് സംശയം

കോട്ടയം: എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. വനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതായാണ് സംശയം.
ജില്ലയുടെ കിഴക്കൻ മേഖലയായ എരുമേലി ഉൾപ്പെടെയുള്ള കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. തുമരംപാറപുഴയിൽ നിമിഷനേരം കൊണ്ടാണ് മലവെള്ളപ്പാച്ചിലിൽ  രൂപപ്പെട്ടത്. വനപ്രദേശത്ത് ഉരുൾപൊട്ടിയ സൂചനയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റവന്യു വകുപ്പ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. റോഡുകളിലും സമീപപ്രദേശങ്ങളിലും മറ്റും വെള്ളം ഉയർന്നനിലയിലാണ്. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

Back to top button
error: