കോട്ടയം: പതയിരട്ടിപ്പിക്കല്‍ ജോലികള്‍ പൂർത്തിയായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു.ട്രെയിനുകൾക്ക് വേഗം കൂട്ടിയതാണ് കാരണം.
ബെംഗ്ലൂരു-കന്യാകുമാരി ഐലന്‍സ് എക്സ്പ്രസ് നിലവിലെ സമയത്തില്‍ നിന്ന് 55 മിനിറ്റ് നേരത്തെ 3.05 ന് കന്യാകുമാരിയില്‍ എത്തും. 30 ന് ബെംഗ്ലൂരുവില്‍ നിന്ന് പുറപ്പെടുന്നുന്ന സര്‍വീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നത്. അന്നു മുതല്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ 15 മിനിറ്റ് നേരത്തെ കൊല്ലത്ത് എത്തും.
31 മുതല്‍ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് 15 മിനിറ്റ് നേരത്തെ തിരുവനന്തപുരത്ത് എത്തും. ഓഗസ്റ്റ് 1 മുതല്‍ ഗുരുവായുര്‍-പുനലുര്‍ എക്സ്പ്രസിന്റെ കൊല്ലത്തും പുനലൂരും എത്തുന്ന സമയത്തില്‍ മാറ്റമുണ്ടായിരിക്കും. അതായത് 9:47 പകരം 9:40ന് കോട്ടയത്തെത്തുകയും 2:35 ന് പുനലൂര്‍ എത്തുകയും ചെയ്യും. നവംബര്‍ 1 ന് പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് 35 മിനിറ്റ് നേരത്തെ 7:10ന് കൊച്ചുവേളിയില്‍ എത്തും.
ഓഗസ്റ്റ് 4മുതല്‍ വിശാഖപട്ടണം-കൊല്ലം പ്രതിവാര ട്രെയിന്‍ 55 മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 12:55ന് കൊല്ലത്ത് എത്തും. ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രാഥ് 15 മിനിറ്റ് നേരത്തെ രാത്രി 10:45ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് 5 മുതല്‍ പുറപ്പെടുന്ന സര്‍വ്വീസുകളിലാണ് സമയമാറ്റം നിലവില്‍ വരുന്നത്. ബൈവീക്കിലി ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ്സും 15 മിനിറ്റ് നേരത്തെ കൊച്ചുവേളിയില്‍ എത്തും.
ന്യുഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്സ്, ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്, യശ്വന്ത്പുര-കൊച്ചുവേളി എസി വീക്ക് ലി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്, മംഗ്ലൂരു തിരുവന്തപുരം എക്സ്പ്രസ് എന്നിവയുടെ യാത്രാസമയത്തില്‍ 5 മിന്റ്റ് കുറവു വരും. വഞ്ചിനാട് എക്സ്പ്രസ് ഓഗസ്റ്റ് 1 മുതല്‍ രാവിലെ 5:10ന് എറണാകുളത്തു നിന്ന് പുറപ്പെടും. 10.05ന് തിരുവനന്തപുരത്ത് എത്തും. മംഗ്ലൂരു-പരശുറാം എക്സ്പ്രസ്സിന്റെ സമയത്തില്‍ ചങ്ങനാശ്ശേരി മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളില്‍ ഓഗസ്റ്റ് 1 മുതല്‍ മാറ്റം ഉണ്ടായിരിക്കും.