KeralaNEWS

രൂപേഷിന്റെ കേസിൽ യുഎപിഎ ചുമത്തണം: സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെയുള്ള കേസുകളിൽ യുഎപിഎയും (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) രാജ്യദ്രോഹക്കുറ്റവും റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി നൽകി. യുഎപിഎ കുറ്റം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ആയുധങ്ങളുമായി എത്തി മാവോയിസ്റ്റ് ആശയങ്ങൾ ഉൾപ്പെട്ട നോട്ടിസുകളും ലഘുലേഖകളും വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

ചട്ടപ്രകാരമുള്ള കാലാവധി കഴിഞ്ഞാണു യുഎപിഎ നടപടികൾക്കു പ്രോസിക്യൂഷന് അനുമതി നൽകിയതെന്നു കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, യുഎപിഎ നിയമത്തിലെ 3, 4 വകുപ്പുകളിൽ കാലാവധി നിർബന്ധമുള്ളതല്ലെന്നു പറയുന്നതായി കേരള സർക്കാർ ഹർജിയിൽ വ്യക്തമാക്കുന്നു.

Signature-ad

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയെടുത്ത കേസാണിതെന്നും നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ കേസ് മൊത്തം ഇല്ലാതാക്കാൻ കഴിയില്ലെന്നുമാണു സർക്കാർ വാദം. പ്രോസിക്യൂഷൻ അനുമതിയുടെ നടപടിക്രമത്തിലെ പിഴവ്, കേസിന്റെ ക്രിമിനൽ നടപടിക്രമത്തെ ബാധിക്കില്ലെന്ന ഉറപ്പോടെയാണ് യുഎപിഎ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Back to top button
error: