NEWS

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് തിയതികളില്‍ മാറ്റം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് തിയതികളില്‍ വീണ്ടും മാറ്റം.ജൂലൈ 28-ന് തീരുമാനിച്ചിരുന്ന ട്രയല്‍ അലോട്ട്മെന്റാണ് മാറ്റിവച്ചത്.ഇത് ജൂലൈ 29-ലേക്കാണ് മാറ്റിയിരിക്കുന്നത്.
ക്ലാസുകള്‍ ഓഗസ്റ്റ് 22ന് ആരംഭിക്കും. സിബിഎസ്‌ഇ ഐസിഎസ്‌ഇ ഫലം വൈകിയതിന് പിന്നാലെയാണ് ഹയര്‍ സക്കന്‍ഡറി പ്രവേശന സമയക്രമങ്ങള്‍ മാറ്റം വരുത്തിയിരുന്നത്.

ഹയര്‍ സക്കന്‍ഡിറി വകുപ്പിന്റെ ഏകജാലക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

1. www.admission.dge.kerala.gov.in എന്നെ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക

Signature-ad

2. Click for Higher Secondary Admission എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഹയര്‍ സെക്കണ്ടറി സൈറ്റില്‍ എത്തുക

3. പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങള്‍, അപേക്ഷയ്ക്കുള്ള യൂസര്‍ മാനുവല്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്, വ്യവസ്ഥകള്‍ മനസ്സിലാക്കുക

4. ഹയര്‍ സെക്കന്‍ഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോ​ഗിന്‍ ചെയ്യുക

5. മൊബൈല്‍ ഒടിപി വഴി പാസ്‌വേഡ് നല്‍കണം

6. ഓപ്ഷന്‍ തിരഞ്ഞെടുക്കല്‍, ഫീസ് അടയ്ക്കല്‍ ഉള്‍പ്പെടെയുള്ളവ ഈ ലോ​ഗിന്‍ വഴി തന്നെയാണ് അടയ്ക്കേണ്ടത്

7. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ

 

 

8. യൂസര്‍ മാനുവലിലും പ്രോസ്പെക്ടസിന്റെ അഞ്ചാം അനുബന്ധത്തിലും അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

Back to top button
error: