
കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്ത്തകന് കുഴഞ്ഞു വീണു മരിച്ചു. പിണറായി പാനുണ്ടയിൽ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ പുലര്‍ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം.
അതേസമയം സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർ.എസ്.എസ് ആരോപിച്ചു. പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത് സംബന്ധിച്ച തർക്കം ഞായറാഴ്ച സി.പി.എം – ആര്.എസ്.എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ സംഘർഷത്തിൽ പരിക്കേറ്റ സഹോദരൻ ജിഷ്ണുവിനൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പിന് എത്തിയതായിരുന്നു ജിംനേഷ്. അതിനിടയിലാണ് മരണം സംഭവിച്ചത്.






