ദില്ലി: പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ട്. പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും കെജ്രിവാളിനൊപ്പം വിട്ടുനിന്നു. ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ദില്ലി സർക്കാറിന്റെ പരിപാടി രാഷ്ട്രീയവൽക്കരിക്കപ്പെട്ടതിനെ തുടർന്നാണ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് എഎപി മന്ത്രി പറഞ്ഞു.
പരിപാടിയുടെ ബാനറിലും പോസ്റ്ററുകളിലും ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം വേദിയിലെ ബാനറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഉൾപ്പെടുത്തി. ദില്ലി സർക്കാറിന്റെ പരിസ്ഥിതി, വനം വകുപ്പാണ് വന്മഹോത്സവം സംഘടിപ്പിച്ചത്. ലെഫ്. ഗവർണർ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.
വേദി ഹൈജാക്ക് ചെയ്യാനും എൽഇഡി സ്‌ക്രീൻ ബാനർ കൊണ്ട് മറയ്ക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച ബാനർ സ്ഥാപിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ദില്ലി പൊലീസ് ഉദ്യോഗസ്ഥരെ അയച്ചെന്ന് റായ് പത്രസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയും ലെഫ്. ഗവർണറുമാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ സർക്കാർ പരിപാടിയിൽ, പിഎംഒയുടെ നിർദ്ദേശപ്രകാരം പൊലീസിനെ അയച്ച് വേദി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ബാനറുകളുടെ അന്തിമ രൂപരേഖ വ്യാഴാഴ്ച സർക്കാരിന് അയച്ചതായി ലെഫ്. ഗവർണർ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അന്തിമ രൂപരേഖയിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Delhi Govt के वन महोत्सव में CM @ArvindKejriwal को शामिल होना था
लेकिन प्रधानमंत्री कार्यलय के आदेश पर Police ने मंच पर कब्ज़ा कर ज़बरदस्ती Modi जी की तस्वीर लगा दी और हटाने पर गिरफ़्तारी की धमकी दी
मोदी जी दिल्ली Govt के कायर्क्रम में अपनी तस्वीर लगाकर क्या साबित करना चाहते? pic.twitter.com/B3Hdo5KCLr
— AAP (@AamAadmiParty) July 24, 2022