NEWS

കേന്ദ്രസര്‍ക്കാറിന്റെ എല്‍.പി.ജി സബ്സിഡിയില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ എല്‍.പി.ജി സബ്സിഡിയില്‍ വന്‍ കുറവ്. സബ്സിഡി 2021 സാമ്ബത്തിക വര്‍ഷത്തില്‍ 11896 കോടി രൂപയില്‍ നിന്ന് 2022 സാമ്ബത്തിക വര്‍ഷത്തില്‍ 242 കോടി രൂപയായി കുറഞ്ഞു.കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയില്‍ ഈ കണക്കുകള്‍ പുറത്തുവിട്ടത്.
എല്‍പിജി സബ്സിഡി 2018ല്‍ 23,464 കോടി രൂപയില്‍ നിന്ന് 2019ല്‍ 37,209 കോടി രൂപയായി ഉയര്‍ന്നിരുന്നു.അതേസമയം 2020ല്‍ സബ്സിഡി തുക 24,172 കോടി രൂപയായിരുന്നു. 2020 ജൂണ്‍ മുതല്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇതോടെ സര്‍ക്കാരിന്റെ സബ്സിഡി ചെലവ് ഗണ്യമായി കുറഞ്ഞു.
എന്നിരുന്നാലും ഗാര്‍ഹിക പാചക വാതകത്തിന്‍റെ വില ഗണ്യമായി വര്‍ദ്ധിക്കുകയാണ്.കഴിഞ്ഞ മാസം സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.

Back to top button
error: