ഹരിപ്പാട്: തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ഒരുക്കം തുടങ്ങി. 28 നാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ഹരിപ്പാട്, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍, എടത്വ എന്നിവിടങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തും.
ബലിതര്‍പ്പണ സൗകര്യാര്‍ഥം തൃക്കുന്നപ്പുഴ കടല്‍ത്തീരത്ത് നാല്‍പതിലധികം പുരോഹിതര്‍ക്ക് പ്രത്യേക ഷെഡുകള്‍ നിര്‍മിക്കും.
ബലിതര്‍പ്പണം കഴിഞ്ഞു വരുന്ന ഭക്തര്‍ക്ക് പിതൃപൂജ, തിലഹവനം എന്നീ വഴിപാടുകള്‍ നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു ലക്ഷം പേരെങ്കിലും ബലിതര്‍പ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
കര്‍മികളായി എത്തുന്നവരുടെ ആധാര്‍ കാര്‍ഡ്, പൗരോഹിത്യത്തിന് അര്‍ഹത നിശ്ചയിക്കുന്ന രേഖകള്‍, സെക്യുരിറ്റി തുക 5,000 രൂപ ഉള്‍പ്പെടെ 27 ന് വൈകിട്ട് അഞ്ചിന് മുമ്പ് ദേവസ്വം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദന്‍, വൈസ് പ്രസിഡന്റ് കെ. സുധാകരന്‍നായര്‍, ട്രഷറര്‍ എം. രഘുവരന്‍, ജോ. സെക്രട്ടറി എം. സത്യനേശന്‍ എന്നിവര്‍ അറിയിച്ചു.