NEWS

രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു

മംഗളൂരു: രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
കര്‍ണാടകയില്‍ ഉടുപ്പി ജില്ലയില്‍ ഹിരൂറിലുള‌ള ടോള്‍ബൂത്തിലാണ് അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ ആംബുലൻസ് ടോൾബൂത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേരും ആംബുലന്‍സ് ഇടിച്ചുകയറിയയിടത്ത് ബാരിക്കേഡ് എടുത്തുമാ‌റ്റുകയായിരുന്ന ജീവനക്കാരനും തല്‍ക്ഷണം മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേ‌റ്റു. രണ്ട് ബാരിക്കേഡ് മാറ്റി മൂന്നാമത് ബാരിക്കേഡ് ജീവനക്കാര്‍ മാറ്റുന്നതിനിടെയാണ് സ്പീഡിലെത്തിയ ആംബുലന്‍സ് ടോള്‍ബൂത്തിന്റെ തൂണിലിടിച്ച്‌ മറിഞ്ഞത്.

Back to top button
error: