CrimeNEWS

ഉറക്കിക്കിടത്തിയകുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരിച്ച നിലയില്‍

കോഴിക്കോട്: പിഞ്ചുകുഞ്ഞ് ബക്കറ്റില്‍ വീണു മരിച്ചു. പേരാമ്പ്ര ഈര്‍പ്പാപൊയില്‍ ഗിരീഷിന്റെയും അഞ്ജലിയുടെയും ഒരു വയസും മൂന്ന് മാസവുമായ മകന്‍ ശബരിയാണ് മരിച്ചത്.

കുട്ടിയെ ഉറക്കി കിടത്തി അഞ്ജലി അലക്കാന്‍ പോയതായിരുന്നു. കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Signature-ad

പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Back to top button
error: