കുട്ടിക്കാനം: ടൂറിനെത്തിയ യുവാവ് കുട്ടിക്കാനത്ത് റിസോര്‍ട്ടിനു സമീപമുള്ള കുളത്തില്‍ വീണ് മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞങ്കാനത്തുള്ള റിസോര്‍ട്ടിന് സമീപം വച്ചായിരുന്നു അപകടമുണ്ടായത്.
എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ല്‍ വീട്ടില്‍ ആല്‍വിന്റെ മകന് നിഥിന്(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് ടൂറിന് എത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവര്‍.
ഇന്നു രാവിലെ തിരികെ പോകാന്‍ തയ്യാറാകുമ്പോഴാണ് നിഥിനെ ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിനു സമീപത്തെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വേഗത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.