തിരുവനന്തപുരം: നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനായി നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുമായി നാളെ (20.07.2022) കെ.എസ്.ഇ.ബി. കരാറിലേര്‍പ്പെടും.
ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.എസ്.ഇ.ബി.എല്‍-നുവേണ്ടി ഡയറക്ടര്‍ (ഫിനാന്‍സ്) ശ്രീ. വി.ആര്‍.ഹരി ഐ.ആര്‍.എസ്. നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനുവേണ്ടി ശ്രീ. ഷാജി ജോണ്‍, ഡയറക്ടര്‍ (പവര്‍) എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുന്നത്.
2400 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള തലാബിര താപവൈദ്യുത നിലയം 2028-ല്‍ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിലയം പിറ്റ്ഹെഡ് ആയതിനാല്‍ വൈദ്യുതി നിരക്ക് താരതമ്യേന കുറവായിരിക്കും. കേരളത്തിന്റെ വര്‍ദ്ധിച്ചു വരുന്ന വൈദ്യതി ആവശ്യകത നിറവേറ്റുന്നതിന് ഈ പദ്ധതി വലിയ മുതല്‍കൂട്ടാകും.കൂടാതെ ഒരു ബെയ്സ് ലോഡ് നിലയമായും ഇതിനെ ഉപയോഗിക്കാവുന്നതാണ്.