IndiaNEWS

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ഹൈബി ഈഡനും കെ മുരളീധരനുമാണ് നോട്ടീസ് നല്‍കിയത്.

അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശദീകരണം. പരീക്ഷാസമയത്തോ പിന്നീടോ പരാതി ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം,അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിനികൾ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

 

 

Back to top button
error: