കട്ടപ്പന: ശാന്തിഗ്രാം മാളൂർ സിറ്റിയിൽ റോഡിലൂടെ നടന്നു വന്ന വയോധികയുടെ അരികിൽ മേൽ വിലാസം ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്ന കളത്ത തസ്ക്കര സംഘത്തെ പൊലീസ് പിടികൂടി..അതുൽ ജയചന്ദ്രൻ, അഖിൽ ജയചന്ദ്രൻ, മൈലയ്ക്കൽ വീട് , സ്കൂൾ സിറ്റി ഭാഗം, തോപ്രാംകുടി, അറ്റ്ലാന്റാ അക്വേറിയം നടത്തുന്ന അരീക്കുന്നേൽ വീട്ടിൽ രാഹുൽ ബാബു എന്നീ മൂന്ന് പേരാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘം അതി വിദഗ്ദ്ധമായാണ് പ്രതികളെ പിടികൂടിയത്. ഈ സ്വർണം വിൽക്കാൻ കൂട്ട് നിന്നവരും കുടുങ്ങി.
ജൂലായ് 8 ന് പകൽ രണ്ടു മണിയോടെയാണ് വയോധികയുടെ മാല പൊടിച്ചത്. അന്നുമുതൽ വിവിധ രീതികളിൽ സമാന കുറ്റകൃത്യം ചെയ്തു വരുന്ന ആളുകളെ പറ്റി രഹസ്യമായി അന്വേഷണം നടത്തി വരുകയായിരുന്നു. അതിനിടയിലാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. തുടർന്ന് പ്രതികളെ രഹസ്യമായി നിരീക്ഷിച്ചു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രതികളായ രാഹുലും, അതുലും KL06/K 6224 നമ്പർ ബൈക്കിൽ എത്തിയാണ് മാല പൊട്ടിച്ചത്. അതുലിന്റെ സഹോദരൻ അഖിലിൻ്റേതാണ് ബൈക്ക്. തുടർന്ന് തോപ്രാംകുടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 40000 രൂപക്ക് മാല പണയം വച്ചു. പൊലീസ് പിൻതുടരുമെന്ന് ഭയന്ന് പ്രതികൾ പിത്യ മാതാവിന്റെ വളപണയം വച്ച ശേഷം മാല പണയം എടുത്ത് തൃശ്ശൂർ സ്വദേശിയുടെ സഹായത്തോടു വിൽപ്പന നടത്തി.
കുറ്റക്യത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റ് സമാനമായ കുറ്റക്യത്യകൾ ചെയ്തിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ എടുക്കേണ്ടാതായിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ലൊക്കേഷനും സി.സി.ടി.വിയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ പിടുകൂടാനായത്. ഇന്നലെ വൈകിട്ട് എട്ടരയോടെ തോപ്രാംകുടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.