തിരുവനന്തപുരം: റേഷന്‍ കാര്‍ഡുടമകള്‍ക്ക് വീണ്ടും സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്.ഓണത്തിന് ഒരാഴ്ച മുൻപായിരിക്കും വിതരണം.
പഞ്ചസാര (ഒരു കിലോ), ചെറുപയര്‍ (അരക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റര്‍), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി- (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷന്‍ കടകള്‍ വഴി തന്നെയാകും വിതരണം.