NEWS

10 കോടിയുടെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.10 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 250 രൂപയാണ് മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേർക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക.ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. 5000,2000,1000,500,100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

Signature-ad

 

 

 

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും നേരിട്ട് തുക കരസ്ഥമാക്കാം.

Back to top button
error: