രജനീകാന്തിന് വേണ്ടി മാറ്റി വെച്ച ധനുഷ് ചിത്രം-കാര്‍ത്തിക് സുബ്ബരാജ്
തമിഴ് സിനിമയില്‍ ഇന്നേറ്റവും മൂല്യമേറിയ സംവിധായകനാണ് കാര്‍ത്തിക്
സുബ്ബരാജ്. പേട്ട എന്ന രജനീകാന്ത് ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ കാര്‍ത്തിക് സുബ്ബരാജ് പേട്ടയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ മുന്‍നിര നായകനും രജനീകാന്തിന്റെ മരുമകനുമായ ധനുഷ് അഭിനയിക്കുന്ന ജഗമേ തന്തിറം ആണ്. എന്നാല്‍ ധനുഷിനെ നായകനാക്കിയുള്ള ചിത്രമായിരുന്ന താനാദ്യം ചെയ്യേണ്ടിയിരുന്നതെന്നും പക്ഷേ രജനികാന്തിന്റെ ക്ഷണം ലഭിച്ചതോടെ പേട്ടയിലേക്ക് തിരിയുകയായിരുന്നുവെന്നും ഈയടുത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു.
ധനുഷിന് താന്‍ പറഞ്ഞ കഥയും കഥാപാത്രവും വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എത്രയും പെട്ടെന്ന് ഈ ചിത്രം തുടങ്ങണമെന്നും ധനുഷ് കാര്‍ത്തിക്കിനോട് ആവശ്യപ്പെട്ടിരുന്നു. ലണ്ടന്‍ നഗരത്തില്‍ നടക്കുന്ന ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ് ജഗമേ തന്തിറം. എന്നാല്‍ ഇതുവരെ കാണാത്ത വിധത്തിലുള്ളൊരു ഗ്യാങ്സ്റ്റര്‍ ചിത്രമായിരിക്കും ഇതെന്ന് കൂടി കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളില്‍ ഇതൊരു വലിയ ബഡ്ജറ്റ് ചിത്രമായിരിക്കുമെന്ന് ബോധ്യപ്പെടുകയും മറ്റൊരു കഥ ആലോചിക്കുകയും ചെയ്യുന്നതിനെപ്പറ്റി താന്‍ ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ ധനുഷ് സാര്‍ അത് സമ്മതിച്ചിരുന്നില്ല. കാര്‍ത്തിക് എന്നോട് പറഞ്ഞ കഥ നല്ലതാണ് അതുതന്നെയാവണം നമ്മുടെ സിനിമയുമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. കഥയും കഥാപാത്രവും അത്രയധികം ധനുഷിനെ ആകര്‍ഷിച്ചിരുന്നു. താന്‍ മനസില്‍ കണ്ട പോലെ തന്നെ ത്ന്റെ കഥാപാത്രത്തെ സ്ക്രീനിലെത്തിക്കാനും സാറിന് കഴിഞ്ഞെന്ന് കാര്‍ത്തിക് പറയുന്നു.