NEWS

നേമത്തിന് പകരം തിരുവനന്തപുരത്ത് പുതിയ ടെർമിനലിന് പഠനം നടത്താൻ റയിൽവെ നിർദ്ദേശം

തിരുവനന്തപുരം: 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി, 2019-ൽ തറക്കല്ലിട്ട്,2022-ൽ ഉപേക്ഷിച്ച നേമം റയിൽവെ ടെർമിനലിന് പകരം തിരുവനന്തപുരം മേഖലയിൽ പുതിയ ടെർമിനലിനായി സർവേ നടത്താൻ റയിൽവെ നിർദ്ദേശം.വെറും സർവേയല്ല, തിരുവനന്തപുരത്ത് ഇങ്ങനെ ഒന്ന് ആവശ്യമുണ്ടോന്നറിയാനുള്ള സർവേ !!
 
 
ഇത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്താൻ റയിൽവെ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.ഇപ്പോഴുള്ളതും ഭാവിയിൽ ഉണ്ടാകുന്ന തിരക്കും കണക്കിലെടുത്ത് ടെർമിനലിന്റെ ആവശ്യകത പഠിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
 
 
നേമം ടെർമിനൽ പ്രായോഗികമല്ലെന്ന് ജോൺ ബ്രിട്ടാസ് എംപിക്ക് റയിൽവെ നൽകിയ മറുപടി വിവാദമായിരുന്നു.പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നതോടെയാണ് വീണ്ടും പദ്ധതി ‘പഠിക്കാൻ’ റയിൽവെ തീരുമാനമെടുത്തിരിക്കുന്നത്.

Back to top button
error: