തിരുവനന്തപുരം : ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണ്.മദ്യത്തിന്റെ വില കൂട്ടാതെ മറ്റ് മാർഗ്ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.