NEWS

“ചൈനീസ് സേന ഇന്ത്യൻ മണ്ണിൽ ,മോഡി ഭീരുവായ പ്രധാനമന്ത്രി “തുറന്നടിച്ച് രാഹുൽ ഗാന്ധി

“ചൈനീസ് സേന ഇന്ത്യയുടെ പ്രദേശത്താണ് നിൽക്കുന്നതെന്ന് രാജ്യം മുഴുവൻ അറിയാം .1200 ചതുരശ്ര കിലോമീറ്റർ അവർ കൈയ്യടക്കി .ദേശഭക്തൻ ആണെന്ന് മോഡി എപ്പോഴും ആണയിടുന്നു .എന്തുതരം ദേശഭക്‌തി ആണിത് ?രാജ്യത്ത് നിലവിൽ കോൺഗ്രസ് സർക്കാർ ആണ് അധികാരത്തിൽ ഇരുന്നിരുന്നതെങ്കിൽ 15 മിനുട്ട് കൊണ്ട് ചൈനയെ തുരത്തുമായിരുന്നു .കോൺഗ്രസ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ഇന്ത്യൻ മണ്ണിൽ ഒരു ചുവടുവയ്ക്കാൻ പോലും ചൈനീസ് പട്ടാളം ധൈര്യപ്പെട്ടില്ല .ഇന്ത്യയുടെ മണ്ണിൽ ആരും കടന്നു കയറിയിട്ടില്ലെന്നു ഭീരുവായ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു .”രാഹുൽ ഗാന്ധി ആഞ്ഞടിച്ചു .

ചൈന പിടിച്ചെടുത്ത നമ്മുടെ ഭൂമി തിരിച്ചു പിടിക്കുമോ അതോ ദൈവത്തിന്റെ പ്രവർത്തിയാണെന്നു പറഞ്ഞ് വിട്ടുകളയുമോ എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു .കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദൈവത്തിന്റെ പ്രവർത്തി ആണെന്ന് പറഞ്ഞ ധനമന്ത്രി നിർമല സീതാരാമനെ ഉന്നം വച്ചാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം .

Back to top button
error: