ഷൊര്‍ണൂര്‍ ജങ്ഷന്-കോഴിക്കോട് അണ് റിസര്‍വ്ഡ് എക്സ്പ്രസ് (06455) ഈ മാസം 15നും കോഴിക്കോട്-ഷൊര്‍ണൂര്‍ ജങ്ഷന്(06454) ഈ മാസം 16നും ഷൊര്‍ണൂര്‍-കോയമ്ബത്തൂര്‍ (06458) അണ് റിസര്‍വ്ഡ് എക്സ്പ്രസ്, കോയമ്ബത്തൂര്‍-ഷൊര്‍ണൂര്‍ (06459) അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ ഈ മാസം 16നും പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
രാവിലെ 8.20ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06458) 11.05ന് കോയമ്ബത്തൂരിലെത്തും. വൈകീട്ട് 4.30ന് കോയമ്ബത്തൂരില്‍നിന്ന് തിരിച്ച് (06459) 7.05ന് ഷൊര്‍ണൂരിലെത്തും. മാന്നനൂര്‍, ഒറ്റപ്പാലം, പാലപ്പുറം, ലക്കിടി, മങ്കര, പറളി, പാലക്കാട്, കഞ്ചിക്കോട്, വാളയാര്‍, എട്ടിമട, മധുക്കരെ, പോത്തനൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഈ മാസം 11 മുതല്‍ കോയമ്ബത്തൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ മറ്റൊരു മെമു ട്രെയിന്‍കൂടി സര്‍വിസ് ആരംഭിക്കും. രാവിലെ (ട്രെയിന്‍ നമ്ബര്‍ 06805) 11.20ന് യാത്ര തുടങ്ങി ഉച്ചക്ക് 2.30ന് കോയമ്ബത്തൂരിലെത്തും. വൈകീട്ട് 3.10ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടുന്ന മെമു (06804) 5.50ന് കോയമ്ബത്തൂരിലെത്തും. കോഴിക്കോടുനിന്ന് രാവിലെ 5.20ന് പുറപ്പെട്ട് 7.30ന് ഷൊര്‍ണൂരിലെത്തും. ഷൊര്‍ണൂരില്‍നിന്ന് വൈകീട്ട് 5.45ന് യാത്ര ആരംഭിച്ച് 7.55ന് കോഴിക്കോടെത്തും.