CareersNEWS

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 481 ഒഴിവുകള്‍; അവസാന തീയതി ഓഗസ്റ്റ് 7

ദില്ലി: കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണൽ & എച്ച്ആർ, എൻവയോൺമെന്റ്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് & സെയിൽസ് എന്നിവയുൾപ്പെടെ 481 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം.

അപേക്ഷ നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ ടെസ്റ്റിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോൾ ഇന്ത്യ എംടി റിക്രൂട്ട്‌മെന്റ്. www.coalindia.in എന്ന വെബ്സൈറ്റിൽ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ജൂലൈ 4 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.

    • പേഴ്സണൽ ആന്റ് എച്ച് ആർ- 138
    • എൻവയോൺമെന്റ് – 68
    • മെറ്റീരിയൽസ് മാനേജ്മെന്റ് – 115
    • മാർക്കറ്റിം​ഗ് ആന്റ് സെയിൽസ് – 17
    • കമ്യൂണിറ്റി ഡെവലപ്മെന്റ് – 79
    • ലീ​ഗൽ – 54
    • പബ്ലിക് റിലേഷൻസ് – 6
    • കമ്പനി സെക്രട്ടറി – 4
Signature-ad

എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും മറ്റും കൂടുതൽ വിശദാംശങ്ങൾക്കായി www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Back to top button
error: