NEWS

ലക്ഷ്മി പ്രമോദിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ,വിധി 9 ന്

കൊല്ലം കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യത സംഭവത്തില്‍ സിരിയല്‍ നടി ലക്ഷമി പ്രമോദിന് മുന്‍കൂര്‍ ജാമ്യം നൽകരുത് എന്ന് പ്രോസിക്യൂഷൻ കോടതിയിൽ .

Signature-ad

ആത്മഹത്യയില്‍ ഹാരീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന വാദത്തോട് ഇത് ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.

സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ,ഇവരുടെ ഭര്‍തൃ മാതാവ് ആരിഫ ബീവി എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസ് വിധി പറയാന്‍ ഒമ്പതിലേയ്ക്ക് മാറ്റി . കഴിഞ്ഞ തവണ കോടതി വാദം കേട്ടപ്പോള്‍ ഇവരെ ആറാം തിയ്യതി വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരുന്നു . റിമാന്‍ഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

ലക്ഷ്മിയെ രക്ഷിക്കാന്‍ ഉന്നത ബന്ധങ്ങള്‍ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയായിരുന്നു.

കൊട്ടിയം സ്വദേശി 24 വയസുകാരി റംസി 10 വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷം കാമുകന്‍ ഹാരിസ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് . റംസി സംഭവത്തില്‍ പ്രതി ഹാരിസിന്റെ ചേട്ടന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഅപേക്ഷ നല്‍കിയിരുന്നു. അതിലാണ് ഇപ്പോള്‍ വിധി വന്നത്.

ലക്ഷ്മിയും ആത്മഹത്യ ചെയ്ത റംസിയും തമ്മിലുള്ള ടിക്ടോക് വിഡിയോകള്‍ പുറത്ത് വന്നിരുന്നു .റംസിയുമായി നല്ല അടുപ്പത്തിലുമായിരുന്നു ലക്ഷ്മി പ്രമോദ് .

ഇവര്‍ തമ്മിലുള്ള ആശയ വിനിമയം നിര്‍ണായക തെളിവ് ആണെന്നും നടിയെ പ്രതി ചേര്‍ത്തേക്കുമെന്നും പോലീസ് സൂചന നല്‍കിയിരുന്നു .നടിയും കുടുംബത്തിലെ മറ്റുള്ളവരും ഒളിവില്‍ ആണെന്നാണ് റിപ്പോര്‍ട്ട് .ലക്ഷ്മിയെയും ഭര്‍ത്താവിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു .ഇവരുടെ ഫോണുകളും പിടിച്ചെടുത്തിരുന്നു .

ലക്ഷ്മിയുടെ ഭര്‍തൃ സഹോദരന്‍ ഹാരിസ് വഞ്ചിച്ചതിനെ തുടര്‍ന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്.

ഹാരിസ് റംസിയെ ഗര്‍ഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയല്‍ സെറ്റുകളില്‍ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.

റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി മുന്‍കൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ലക്ഷ്മിയെ കേസില്‍ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

Back to top button
error: