ട്രെയിനിൽ പതിനാറുകാരിക്കുനേരേ അതിക്രമം നടത്തുകയും ചോദ്യം ചെയ്ത പിതാവിനെയും സഹയാത്രക്കാരനെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിയുന്ന രണ്ടു പ്രതികളെ കണ്ടെത്താനായില്ല.
ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. രണ്ടും അഞ്ചും പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. തൃശൂരിലെ ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇവരുടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികൾ പോലീസ് തുടങ്ങി.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാംപ്രതി കുറ്റിക്കാട് പെരിയാടൻ ജോയി ജേക്കബ് (53), മൂന്നാം പ്രതി വെസ്റ്റ് ചാലക്കുടി ഷാ റോഡിൽ ഓടത്തുവീട്ടിൽ (മാധവം) സുരേഷ് മാധവൻ (53), നാലാം പ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനുസമീപം ഇലഞ്ഞിക്കൽ സിജോ ആന്റോ (43) എന്നിവർ റിമാൻഡിലാണ്.
ജൂണ്‍ 25നാ രാത്രി 7.50ന് എറണാകുളം ഗുരുവായൂർ സ്പെഷൽ ട്രെയിനിൽ വച്ചാണ് പതിനാറുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്.