കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിദേശ പൗരന് മരിച്ചു. ഫ്രാന്‍സ് സ്വദേശി മെര്‍സിയര്‍ പൈവേ ആണ് മരിച്ചത്.
കോവിഡ് ബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജൂലൈ രണ്ടിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
ഞായറാഴ്ച ആരോഗ്യ നില വീണ്ടും ഗുരുതരമായി. ഇന്നു പുലര്‍ച്ചെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.