NEWS

അമ്മയേയും അഞ്ച് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിൽ

റൂര്‍ക്കി: ഉത്തരാഖണ്ഡില്‍ അമ്മയേയും അഞ്ച് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു, ടികായത്ത് വിഭാഗം) നേതാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. പ്രതികള്‍ സഹാറന്‍പൂര്‍, മുസാഫര്‍നഗര്‍, കാളിയാര്‍ സ്വദേശികളാണ്.
ജൂണ്‍ 24 വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌ത്രീ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിങ്ക് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചെത്തിയ ഒരാൾ ലിഫ്‌റ്റ് നല്‍കാമെന്ന വ്യാജേന തന്നെയും മകളെയും ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും  പിന്നാലെ വെള്ള നിറത്തിലുള്ള കാറിലെത്തിയ ചിലര്‍ തന്നെയും മകളെ ബലമായി കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തുവെന്നുമായിരുന്നു ഇവര്‍ മൊഴി നല്‍കിയത്.
കഴിഞ്ഞ വർഷം ഡൽഹിയിൽ സമരം നടത്തിയ കർഷക സംഘടനയുടെ അതേപോലുള്ള പതാക ബോണറ്റില്‍ പതിപ്പിച്ച വെള്ള നിറത്തിലുള്ള കാറായിരുന്നു എന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു.അതാണ് പ്രതികളെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

Back to top button
error: