വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഐ.പി.എസ്. ലഭിക്കുന്നതോടെ അവര്‍ക്ക് തിരകെ ജോലിയില്‍ പ്രവേശിച്ച് 60 വയസ്സുവരെ തുടരാം. ഐ.പി.എസ്. അനുവദിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് പൊലീസില്‍ അഴിച്ചുപണിയുമുണ്ടാകും.
നിലവില്‍ സര്‍വീസിലുള്ള എസ്‌പി.മാരായ വി.കെ. പ്രശാന്തന്‍ കാണി(ക്രൈംബ്രാഞ്ച്, ആലപ്പുഴ), കെ.എം. സാബു മാത്യു (ക്രൈംബ്രാഞ്ച്, കോട്ടയം), കെ.എസ്. സുദര്‍ശന്‍ (ക്രൈംബ്രാഞ്ച്, തൃശ്ശൂര്‍), ഷാജി സുഗുണന്‍ (ഡയറക്ടര്‍, വനിതാകമ്മിഷന്‍), ജെ. കിഷോര്‍ കുമാര്‍ (എസ്.സി.ആര്‍.ബി.), വി എസ്. അജി (എ.ഐ.ജി, പി.ജി.), ആര്‍. ജയശങ്കര്‍ (വിജിലന്‍സ് തിരുവനന്തപുരം), കെ.ഇ. ബൈജു (വിജിലന്‍സ്, എസ്‌ഐ.യു. ഒന്ന്, തിരുവനന്തപുരം), വി. സുനില്‍കുമാര്‍ (വിജിലന്‍സ് ഓഫീസര്‍, സിവില്‍ സപ്ലൈസ്), കെ.കെ. അജി( ക്രൈംബ്രാഞ്ച് തിരുവനന്തപുരം), പി.സി. സജീവന്‍ (വിജിലന്‍സ്, കോഴിക്കോട്), എന്‍. രാജേഷ് (കെ.പി.എസ്.സി.), വിരമിച്ച ഉദ്യോഗസ്ഥരായ വി. അജിത്, കെ.എസ്. ഗോപകുമാര്‍, പി. ബിജോയ്, സുനീഷ് കുമാര്‍, കെ.വി. വിജയന്‍, എന്‍. അബ്ദുല്‍ റഷീദ്, വി എം. സന്ദീപ്, എ.എസ്. രാജു, കെ.എല്‍. ജോണ്‍കുട്ടി, റജി ജേക്കബ്, ആര്‍. മഹേഷ് എന്നിവര്‍ക്ക് ഐ.പി.എസ്. നല്‍കാനാണ് തീരുമാനം.