NEWSWorld

യു.കെയിലേക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം

മാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. അടുത്ത വര്‍ഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഒമാന്‍ പൗരന്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ യു.കെയിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതര ജി.സി.സി പൗരന്‍മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും.

അടുത്ത വര്‍ഷ യുണൈറ്റഡ് കിങ്ഡം നടപ്പിലാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സ്‌കീമിന് കീഴിലാണ് വിസ രഹിത യാത്ര സാധ്യമാകുന്നത്. ഗള്‍ഫ് പൗരന്‍മാര്‍ വിനോദ സഞ്ചാരത്തിന് തിരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു കെ. ബ്രിട്ടനിലേക്ക് ഒമാന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് പുതിയ വിസ രഹിത യാത്രാ സംവിധാനം ഗുണം ചെയ്യും.

Signature-ad

അതേസമയം ഒമാനില്‍ നടപ്പാക്കിയ ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് നടപ്പാക്കാനൊരുങ്ങുകയാണ്. രണ്ടാം ഘട്ടത്തില്‍ പ്രതിഭാധനരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ആദ്യ ഘട്ട പദ്ധതിയില്‍ മേയ് അവസാനംവരെ 463 വിദേശികള്‍ക്കാണ് ദീര്‍ഘകാല വിസ നല്‍കിയിരിക്കുന്നത്.

സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങള്‍, നവീന ആശയങ്ങള്‍ കൊണ്ടുവരുന്നവര്‍, സംരഭകര്‍, പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ പ്രതിഭകള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ഒമാനില്‍ ദീര്‍ഘകാല വിസ പദ്ധതിക്ക് അപേക്ഷിക്കാനാവുക. ദീര്‍ഘകാല വിസ പദ്ധതി വ്യാപിപ്പിക്കാന്‍ ഒമാനില്‍ ആലോചിക്കുന്നുണ്ടെന്ന് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് മേധാവി ഖാലിദ് അല്‍ ഷുഐബി പറഞ്ഞു. വിഷന്‍ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂനിറ്റിന്റെ 2021ലെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അവതരണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നിര്‍ദ്ദേശം മന്ത്രിമാരുടെ കൗണ്‍സിലില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ടാം ഘട്ടം ഉടന്‍ പ്രഖ്യാപിക്കുമെന്നും അല്‍-ശുഐബി വ്യക്തമാക്കി. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയില്‍ മേയ് അവസാനംവരെ 463 വിദേശികള്‍ക്കാണ് ദീര്‍ഘകാല വിസനല്‍കിയിരിക്കുന്നത്. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇതിനകം ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ സ്വീകരിച്ചത്. അഞ്ച്, പത്ത് വര്‍ഷ കാലയളവിലേക്കാണ് ദീര്‍ഘകാല റസിഡന്‍സി കാര്‍ഡുകള്‍ നല്‍കുന്നത്.

Back to top button
error: