സ്ത്രീകളെ യൂട്യൂബിലൂടെ അസഭ്യം പറഞ്ഞ വിജയ് പി നായർക്ക് കോടതി ജാമ്യം നിഷേധിച്ചു .തിരുവനന്തപുരം സിജെഎം കോടതി ആണ് ജാമ്യം നിഷേധിച്ചത് .സ്ത്രീകൾക്കെതിരായ അതിക്രമം അംഗീകരിക്കാൻ ആവില്ലെന്ന് പ്രോസിക്യൂഷൻ നിലപാട് എടുത്തു .14 ദിവസത്തെ റിമാൻഡിൽ ഉള്ള വിജയ് പി നായർ 8 ദിവസമായി അഴിക്കുള്ളിൽ ആണ് .
യൂട്യൂബ് ചാനലിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് ഭാഗ്യലക്ഷ്മി ,ദിയ സന ,ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് പി നായർക്കെതിരെ കരി ഓയിൽ പ്രയോഗം നടത്തിയത് വൻ വാർത്ത ആയിരുന്നു . വിട്രിക്സ് സീൻസ് എന്ന ചാനലിലൂടെ ആണ് ഇയാൾ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നത് .
തിരുവനന്തപുരത്തെ ഇയാളുടെ ഓഫീസിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത് .ഇയാളെ കൊണ്ട് മാപ്പു പറയിക്കുകയും ചെയ്തു .ആദ്യം പരാതിയില്ലെന്നു പറഞ്ഞ വിജയ് പി നായർ പിന്നീട് മൂന്നു സ്ത്രീകൾക്കെതിരെയും പരാതി നൽകുക ആയിരുന്നു .വിജയ് പി നായർക്കെതിരെ തിരിച്ചും പരാതി ഫയൽ ചെയ്യപ്പെട്ടു .
ഇതിനു പിന്നാലെ വിജയ് പി നായ്റ്റർ അറസ്റ്റിലായി .14 ദിവസം റിമാന്റിലുമായി .ഇതിനിടെ ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്നും വാർത്തയെത്തി .ഒപ്പം ഇയാളുടെ ചാനൽ യൂട്യൂബ് പൂട്ടിക്കെട്ടി .
യൂട്യൂബിലൂടെ സ്ത്രീകളെ കുറിച്ച് അശ്ലീലം പറഞ്ഞ വിജയ് പി നായർ അടിമുടി ദുരൂഹത നിറഞ്ഞ വ്യക്തിത്വമാണ് .ആറ് വർഷമായി വെള്ളായണി ചാപ്ര ഇടവഴിയിലാണ് വിജയ് പി നായരുടെ കുടുംബം താമസിക്കുന്നത് .എന്നാൽ നാട്ടുകാർക്കോ ജനപ്രതിനിധികൾക്കോ ഇവരെ പറ്റി കാര്യമായി ഒന്നും അറിയില്ല .
വാടക വീട്ടിൽ അമ്മയും സഹോദരനും ആണുള്ളത് .സ്റ്റാച്യു ഗാന്ധാരി അമ്മൻ കോവിലിനടുത്താണ് വിജയ് പി നായർ വാടകയ്ക്ക് താമസിക്കുന്നത് .ഇടയ്ക്കിടെ ഇയാൾ അമ്മയെ കാണാൻ പോകാറുണ്ട് .എന്നാൽ നാട്ടുകാരുമായി ബന്ധം പുലർത്താറില്ല .
സഹോദരൻ അവിവാഹിതൻ ആണ് . ജോലിക്കൊന്നും പോകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത് .സ്പെഷ്യൽ ബ്രാഞ്ച് തന്നെ ഇവരുടെ വീട് കണ്ടെത്താൻ ബുദ്ധിമുട്ടി .ഒടുവിൽ പോസ്റ്റ്‌മാന്റെ സഹായം തേടേണ്ടി വന്നു .സഹോദരി നഗരത്തിൽ എവിടെയോ താമസിക്കുന്നുണ്ട് എന്നാണ് ‘അമ്മ പൊലീസിന് നൽകിയ വിവരം .
കണ്ണട കടകൾക്ക് ലെൻസ് വില്പന ആണ് തന്റെ ജോലി എന്നാണ് വിജയ് പി നായർ അമ്മയോട് പറഞ്ഞിരിക്കുന്നത് .അവിവാഹിതൻ ആയ വിജയ് പി നായർ സിനിമയിൽ സംവിധാനം പഠിക്കാൻ പോയെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത് .പിന്നീട് അധ്യാപകനും യൂട്യൂബറും ആയെന്നും വിശദീകരിക്കുന്നു .ചില സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ഇയാളുടെ അവകാശ വാദം .