NEWS

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം; പുറത്തിറങ്ങാന്‍ സാധിക്കില്ല

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജാമ്യം.
കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല.

സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ തള്ളിയിരുന്നു. പിന്നീട് നല്‍കിയ ജാമ്യാപേക്ഷയിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. സ്വപ്നയ്‌ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ 17 പ്രതികളില്‍ പത്തുപേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം,സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി പറഞ്ഞിരുന്നു. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.

Back to top button
error: