ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിരോധിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.
നിലവില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നല്കി കഴിഞ്ഞു. ഇനി സര്‍ക്കാര്‍ ഇളവ് അനുവദിക്കില്ലെന്നും ഭൂപേന്ദര്‍ യാദവ് അറിയിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും ജൂലൈ ഒന്നുമുതല്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇവയുടെ നിര്‍മ്മാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്കുണ്ട്.