FoodLIFENEWS

എത്ര പരിശോധന നടത്തിയിട്ടും കാര്യമില്ല, ചിലര്‍ മാറാന്‍ തയാറല്ല; ചിലര്‍ ഒന്നും പഠിക്കില്ല… പഴകിയ ഷവര്‍മയും ചീഞ്ഞ മാംസ വിഭവങ്ങളും വീണ്ടും പിടിച്ചെടുത്തു

അമ്പലപ്പുഴ: ഭക്ഷ്യവിഷബാധ മൂലം ജീവനുകള്‍ പൊലിഞ്ഞിട്ടും തിരുത്താന്‍ തയാറല്ലാതെ ചില ലാഭക്കൊതിയന്മാര്‍ കച്ചവടത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അറിയാതെ ചെന്നു കുഴിയില്‍ച്ചാടുന്ന ജനത്തിന്‍െ്‌റ വിധി തുടരുന്നു. ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത് ഭഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍.

മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ഷവര്‍മ, ബീഫ്, ചില്ലിചിക്കന്‍, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുറവന്‍തോട് മുതല്‍ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.

Signature-ad

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടും തിരുത്താന്‍ ചിലര്‍ തയാറാകുന്നില്ലെന്നാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ വ്യക്തമാക്കുന്നത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ദിവസങ്ങളോളം പാകം ചെയ്തതും അല്ലാത്തതുമായ മാംസം ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുകയും വിശ്വസിച്ച് ചെല്ലുന്ന ജനത്തിന് നല്‍കുകയും ചെയ്യുന്നു എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട ഗുരുതര കുറ്റമാണ്. പൊതുജന ആരോഗ്യം വച്ച് പന്താടുന്ന ഇത്തരം സ്്ഥാപനങ്ങള്‍ പിഴയൊടുക്കി നടപടികളില്‍നിന്ന രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നത് അധികൃതരുടെ വീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Back to top button
error: