മുതലാളിത്ത വ്യവസ്ഥയുടെ മാന്ത്രിക സിദ്ധാന്തങ്ങൾ പരാജയപ്പെട്ടു ,ലോകത്തിനു പുതിയ രാഷ്ട്രീയം എന്ന ആവശ്യവുമായി മാർപ്പാപ്പ
കോവിഡനന്തര ലോകത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ലേഖനത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ രാഷ്ട്രീയം പറയുന്നത് .ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനത്തിലാണ് പോപ്പിന്റെ ലേഖനം .കമ്പോള മുതലാളിത്ത വ്യവസ്ഥയുടെ മാന്ത്രിക സിദ്ധാന്തങ്ങൾ പരാജയപ്പെട്ടെന്നു പോപ്പ് വിലയിരുത്തുന്നു .”നാം സോദരർ “എന്ന തലക്കെട്ടിലാണ് ലേഖനം .
യുദ്ധത്തെ തിരസ്കരിക്കുന്ന രാഷ്ട്രീയ നയമാണ് ലോകത്തിന് വേണ്ടത് .ഒത്തൊരുമയ്ക്കും സംവാദത്തിനും ഊന്നൽ നൽകുന്ന ലോകക്രമമാണ് വേണ്ടത് .നിലവിലെ രാഷ്ട്രീയ സാമ്പത്തിക അവസ്ഥയ്ക്ക് പുതുക്കൽ ആവശ്യമാണെന്ന തന്റെ നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് കോവിഡനന്തര ലോകത്തെ കാഴ്ചകൾ എന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടുന്നു .
യുദ്ധത്തെ പ്രതിരോധ മാർഗമായി വ്യാഖ്യാനിക്കുന്ന കത്തോലിക്കാ സഭയുടെ സിദ്ധാന്തം കാലഹരണപ്പെട്ടു .നൂറ്റാണ്ടുകൾ ആയി പ്രയോഗത്തിലുള്ള ആ മാതൃക ഇന്ന് അപ്രസക്തമായി എന്നും മാർപ്പാപ്പ വ്യക്തമാക്കി .