LIFEMovie

നടന്‍ റായിമോഹന്‍ പരീദ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: പ്രശസ്ത ഒഡിയ നടന്‍ റായിമോഹന്‍ പരീദ(58) യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും വേഷമിട്ടു. തിയേറ്റര്‍ കലാകാരന്‍ കൂടിയായിരുന്നു .

Signature-ad

ഒഡിഷയിലെ ക്യോഞ്ഝാര്‍ സ്വദേശിയാണ് റായിമോഹന്‍. രാമ ലക്ഷ്മണ്‍, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് പറഞ്ഞു.

Check Also
Close
Back to top button
error: