പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്
പുകവലി
മദ്യപാനം
ചായ,കാപ്പി എന്നിവയുടെ അമിത ഉപയോഗം
മാനസിക പിരിമുറുക്കം
ആധുനിക മരുന്നുകളുടെ (ആൻറിബയോട്ടിക്കു
ശ്വാസകോശരോഗങ്ങൾ , കരൾ രോഗങ്ങൾ, തൈറോയ്ഡ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അൾസറിനുള്ള സാദ്ധ്യത കൂടുതൽ ആണ്.
ലക്ഷണങ്ങൾ
ഭക്ഷണം കഴിച്ച് കുറേ സമയത്തിനു ശേഷം വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, പിത്തവെള്ളം ഛർദ്ദിക്കുക, വായിൽ പുളി രസം തികട്ടി വരുക അങ്ങനെ ഛർദ്ദിൽ പോലെ തോന്നുക അതിൽ രക്തമയം കാണുക ഇവയൊക്കെ അൾസറിന്റെ ലക്ഷണങ്ങൾ ആണ് .
അൾസറിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ
ഒരിക്കലും പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുത്
ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കുക
അമിതമായി എരിവ് ,പുളി ,തീഷ്ണരുചികൾ ഉള്ള ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴിവാക്കുക.
ടെൻഷൻ ഒഴിവാക്കുക.
മദ്യപാനം , പുകവലി എന്നിങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക .
വേദനസംഹാരികൾ ഒഴിവാക്കുക.
വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുക .
ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിയ്ക്കാതിരിക്കുന്നതും ക്യത്യസമയത്ത് ഭക്ഷണം ശരീരത്തിൽ കഴിയ്ക്കാതിരിക്കുന്നതും അസിഡിറ്റി വർദ്ധിപ്പിക്കുകയും അത് അൾസറിനു ഒരു പ്രധാന കാരണമാവുകയും ചെയ്യുന്നു.
അൾസറിനു വീട്ടിൽ ചെയ്യാവുന്ന ചികിത്സാരീതികൾ
കൂവളത്തിെൻറ ഇലയുടെ നീരിൽ തേൻ ചേർത്ത് ഒരു ഒൗൺസ് വീതം 21 ദിവസം തുടർച്ചയായി വെറുംവയറ്റിൽ കഴിക്കുക .
പൂവാംകുറുന്നിലയുടെ ഇല എടുത്ത് അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ രാവിലെ കഴിക്കുക .തേൻ ഇല്ലാതെയും കഴിക്കാം.
വരട്ടുമഞ്ഞൾ അരച്ച് തേൻ ചേർത്ത് ഒരു നെല്ലിക്കാവലുപ്പത്തിൽ എടുത്ത് ഒരു മാസം സഥിരമായിട്ട് കഴിക്കുക
മണിത്തക്കാളി അരച്ച് തൈരിൽ കലക്കി അൽപ്പം ഉലുവാപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് രാവിലെ കഴിക്കുക
പ്രഭാതത്തിൽ കട്ടിയുള്ള ഭക്ഷണം ഒഴിവാക്കി റാഗിപ്പൊടിയോ കൂവ്വപ്പൊടിയോ കഴിക്കുക .
പാടത്താളിയുടെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നതും നല്ലതാണ്.
ത്രിഫല ചൂർണ്ണം മോരിൽ കലക്കി കുടിക്കുന്നതും നല്ലതാണ്.