NEWS

പോലീസ് സ്റ്റേഷന് കാവലായി തെരുവ് നായ

കൊച്ചി : സിറ്റി പോലീസ് സ്റ്റേഷനിലെ രാത്രി കാവൽക്കാരൻ യൂണിഫോമും തൊപ്പിയുമില്ലാതെ ഒരാളാണ്.പേര് അപ്പു.കാലം കുറെയായി അവൻ ഇവിടെ കൂട്ടിയിട്ട്.രാത്രി ഉറക്കമൊഴിച്ചുള്ള ഡ്യൂട്ടി ആയതിനാൽ പകൽ മുഴുവൻ ഉറക്കമായിരിക്കും കക്ഷി.അതിനി ഡിജിപി വന്നാൽപ്പോലും പുള്ളി അനങ്ങില്ല.
ഒരു തെരുവ് നായയാണ് അപ്പു.എങ്ങുനിന്നോ അവശനിലയിൽ വന്ന തെരുവ് നായയെ രണ്ട് വർഷം മുൻപ് അപ്പു എന്ന് പേരിട്ട് പോലീസുകാർ ചേർത്ത് പിടിക്കുകയായിരുന്നു.പിന്നീട് പോലീസുകാർ പലപ്പോഴും മാറിയെങ്കിലും അവൻ ആ സ്റ്റേഷൻ വിട്ട് എങ്ങും പോയിട്ടില്ല.
2 വർഷമായി പൊലീസ് സ്റ്റേഷൻ വിട്ടെങ്ങോട്ടും മാറാത്ത നായയാണ് അപ്പു. സ്റ്റേഷന്റെ പരിസരത്തു രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ എത്തുന്നത് ആരായാലും കുരച്ചോടിക്കും.മറ്റു തെരുവുനായ്ക്കളെയും വിരട്ടും.എന്നാൽ ആരുടെ നേർക്കും മൂന്നാംമുറ പ്രയോഗിച്ചതായി പരാതിയില്ല.
രണ്ടു വർഷം സ്തുത്യർഹമായ സേവനം ചെയ്തതോടെ പോലീസ് സ്റ്റേഷൻ മുറ്റത്ത് നിന്നും വരാന്തയിലേക്ക് ഇപ്പോൾ പ്രമോഷനും ലഭിച്ചിരിക്കുകയാണ് അപ്പുവിന്.

Back to top button
error: