കോഴിക്കോട്ട്: ആര്‍എസ്‌എസ് പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എന്‍ എ ഖാദര്‍ പങ്കെടുത്തത് വിവാദമാകുന്നു.കേസരി സംഘടിപ്പിച്ച പരിപാടിയിലാണ് ഖാദര്‍ പങ്കെടുത്തത്.
അതേസമയം ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെ എന്‍ എ ഖാദർ ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇത് വിവാദമാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ രംഗത്ത് വന്നിരിക്കുകയാണ്.കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനും നിലവില്‍ ബിജെപി സംസ്ഥാന മീഡിയ കണ്‍വീനറുമായ സുവര്‍ണപ്രസാദാണ് മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. കെ എന്‍ എ ഖാദര്‍ ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തുവെന്നും ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നുമാണ് ഇന്നലെ രാത്രി മുതല്‍ മലയാളം ചാനലുകള്‍ ബിഗ് ബ്രേക്കിങ് ആയി അവതരിപ്പിക്കുന്നത്. ഖാദര്‍ ലീഗ് ബന്ധം ഉപേക്ഷിച്ച് പുതിയ കൂടാരത്തിലേക്ക് ചേക്കേറുന്നതിന്റെ തുടക്കമായാണ് ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഒരു പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്.
സത്യത്തില്‍ ആര്‍എസ്‌എസ് പരിപാടിയിലല്ല മറിച്ച് കേസരി എന്ന മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതെന്ന് അറിയാത്തവരല്ല കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ കൂടെ രഞ്ജി പണിക്കരുമുണ്ടായിരുന്നു താനും. ജന്മഭൂമിയും ദേശാഭിമാനിയും മാധ്യമവും ചന്ദ്രികയും പോലെ ഒരു മാധ്യമ സ്ഥാപനമാണ് കേസരിയും. ഇവരുടെയെല്ലാം പരിപാടികളില്‍ വ്യത്യസ്ത രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറില്ലേ എന്ന് ചോദിക്കുന്ന സുവര്‍ണപ്രസാദ് എന്നിട്ടും ഇതൊക്കെ എന്ത് വാര്‍ത്തയാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകനായ തനിക്ക് മനസ്സിലാകുന്നില്ലെന്നും പറയുന്നു.