
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നു.പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,923 പേര്‍ക്കാണ്.
രോഗം ബാധിച്ച് 17 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 79,313 ആയി.പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്.അതേസമയം രാജ്യത്തെ കൊവിഡ് വാക്സിനേഷന് 196.32 കോടി കടന്നു.






