കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കത്തിന്െ്റയും മുമ്പ് ഒരു ഇന്‍്റര്‍വ്യൂവില്‍ നടത്തിയ പരാമര്ശത്തിന്െ്റയും പശ്ചാത്തലത്തില്‍ നടന് സിദ്ദഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്കിയപ്പോള് പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താനും പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിലെ പരാമര്‍ശങ്ങള്‍ പരിശോധിക്കാനുമാണ് പ്രധാനമായും സിദ്ദിഖിന്റെ മൊഴിയെടുത്തത്.
ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ’, എന്ന് ചോദിച്ച് സിദ്ദിഖ് പരിഹസിച്ചതും വലിയ വിവാദമായിരുന്നു. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന് സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ഇന്നലെയാണ് ഇരുവരെയും ചോദ്യം ചെയ്തത്.
ദിലീപിന്റെ മറ്റൊരു അടുത്ത സുഹൃത്താണ് ഡോ. ഹൈദരാലി. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ അന്‍വര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപിന്റെ വാദം. അന്ന് ദിലീപ് ചികിത്സയിലായിരുന്നില്ല എന്ന് ആദ്യം അന്വേഷണസംഘത്തിന് മൊഴി നല്കിയ ഡോ. ഹൈദരാലി പിന്നീട് വിചാരണാഘട്ടത്തില്‍ കൂറുമാറുകയായിരുന്നു. ഹൈദരാലിയോട് മൊഴി മാറ്റിപ്പറയണമെന്ന് ദിലീപിന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് സുരാജ് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നിരുന്നതാണ്. എന്നാല്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്നാണ് ഡോ. ഹൈദരാലി പിന്നീട് പല മാധ്യമങ്ങളോടായി പറയുന്നത്. വിചാരണാഘട്ടത്തില്‍ മാത്രമല്ല, കേസിന്റെ അന്വേഷണഘട്ടത്തിലും താന്‍ ദിലീപ് തന്റെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു തരത്തിലും താന്‍ മൊഴി മാറ്റിപ്പറഞ്ഞിട്ടില്ലെന്നും ഡോ. ഹൈദരാലി പറയുന്നു.
ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മൊഴി മാറ്റാന്‍ സുരാജ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോ. ഹൈദരലി പറയുന്നു. 2018-ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രിയിലെ രേഖകള്‍ നശിച്ച് പോയിരുന്നു. അതിന് ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ വിസ്തരിക്കുന്നതിന് വേണ്ടി തന്നെ വിളിപ്പിച്ചത് . ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ തീയതി താന്‍ മറന്ന് പോയിരുന്നു. അക്കാര്യം സുരാജിനെ അറിയിച്ചു. സുരാജ് വക്കീലിനെ കാണാന്‍ സൗകര്യമൊരുക്കിയെന്നും വക്കീലുമായി സംസാരിച്ചിരുന്നുവെന്നും ഡോ. ഹൈദരലി പറഞ്ഞിരുന്നു. സുരാജും ഡോ. ഹൈദരലിയും തമ്മില്‍ സംസാരിക്കുന്നതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പില്‍ സുരാജ് പ്രോസിക്യൂഷന് സാക്ഷിയായിരുന്ന ഡോക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭാഷണമാണ് ഉളളത്.