IndiaNEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ആ മുസ്ലീം ചങ്ങാതിയുടെ പേര് അബ്ബാസ്, അദ്ദേഹം ഇപ്പോൾ  ഓസ്‌ട്രേലിയയിൽ

  അമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്ലോഗില്‍ ഒരു സുഹൃത്തിനെക്കുറിച്ച് എഴുതിയിരുന്നു, അബ്ബാസ്. ആരാണീ അബ്ബാസ്…? അപ്പോള്‍ മുതല്‍ നെറ്റിസണ്‍സ് അന്വേഷിച്ചുതുടങ്ങി. പിന്നാലെ നരേന്ദ്രമോദിയുടെ സഹോദരന്‍ അബ്ബാസിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞെന്നും അദ്ദേഹമിപ്പോള്‍ ഓസ്‌ട്രേലിയയിലാണ് ഉള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

“മറ്റുള്ളവരുടെ സന്തോഷങ്ങളിൽ അമ്മ സന്തോഷം കണ്ടെത്തും. ഞങ്ങളുടെ വീട് ചെറുതായിരിക്കാം, പക്ഷേ അമ്മ വളരെ വിശാലഹൃദയയായിരുന്നു. അച്ഛന്റെ അടുത്ത സുഹൃത്ത് അടുത്ത ഗ്രാമത്തിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ മരണശേഷം, എന്റെ പിതാവ് സുഹൃത്തിന്റെ മകൻ അബ്ബാസിനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവൻ ഞങ്ങളുടെ കൂടെ താമസിച്ച് പഠനം പൂർത്തിയാക്കി.
ഞങ്ങളുടെ എല്ലാ സഹോദരങ്ങളോടും ചെയ്യുന്നതുപോലെ അമ്മ അബ്ബാസിനോട് വാത്സല്യവും കരുതലും ഉള്ളവളായിരുന്നു. എല്ലാ വർഷവും പെരുന്നാളിന് അമ്മ അവന്റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി കൊടുത്തു.  ഉത്സവദിവസങ്ങളിൽ, അയൽപക്കത്തെ കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മയുടെ പ്രത്യേക ഒരുക്കങ്ങൾ ആസ്വദിക്കുന്നത് പതിവായിരുന്നു…”

Signature-ad

   പിതാവ് മരണപ്പെട്ടതോടെ തന്റെ അച്ഛന്‍ സ്വന്തം കുട്ടുകാരൻ്റെ മകൻ അബ്ബാസ് എകുട്ടിയെ ഏറ്റെടുക്കുകയും, പിന്നീട് അബ്ബാസ് മോദിയുടെ വീട്ടില്‍ താമസിച്ചുകൊണ്ട് പഠനം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നുമാണ് മോദി ബ്ലോഗിലെഴുതിയത്. പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചതിനൊപ്പമാണ് മോദി തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ചും അബ്ബാസിനെ കുറിച്ചും വികാരഭരിതമായി കുറിപ്പെഴുതിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ ക്ലാസ് 2 ജീവനക്കാരനായിരുന്നു അബ്ബാസ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഭക്ഷ്യവിതരണ വകുപ്പിലെ സര്‍വീസില്‍ നിന്നും അദ്ദേഹം വിരമിച്ചത്.

രണ്ട് മക്കളാണ് അബ്ബാസിനുള്ളത്. മൂത്ത മകന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് താമസം. ഇളയമകനൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അബ്ബാസ് താമസിക്കുന്നത്. കുടുംബത്തിന്റെയും സുഹൃത്തിന്റെയും ഓര്‍മകളാണ് കുറിപ്പില്‍ പ്രധാനമന്ത്രി പങ്കുവച്ചിരുന്നത്.
‘മഴക്കാലത്ത് മണ്ണ് കൊണ്ടുണ്ടാക്കിയ ഞങ്ങളുടെ വീട്ടിലെ വാസം ദുഷ്‌കരമായിരുന്നു. വീട് ചോര്‍ന്നൊലിക്കും. അന്ന് ഓരോ കോണിലും മഴവെള്ളം പിടിക്കാനായി അമ്മ പാത്രങ്ങള്‍ നിരത്തും. ഈ വെള്ളം അമ്മ പല വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കും.
മഴ വെള്ള സംഭരണത്തിന്റെ ഇതിലും നല്ല ഉദാഹരണം മറ്റെന്താണ്?  ഇന്നും അമ്മയെ കാണാന്‍ പോയാല്‍ സ്വന്തം കൈകൊണ്ട് തയാറാക്കിയ മധുര പലഹാരങ്ങളാണ് അമ്മ കഴിക്കാന്‍ തരുന്നത്. ഞാന്‍ അത് കഴിച്ച് കഴിഞ്ഞാല്‍ കൊച്ചു കുഞ്ഞിന്റേത് എന്ന പോലെ എന്റെ മുഖം തൂവാല കൊണ്ട് തുടച്ചുതരും എന്റെ അമ്മ’ മോദി വികാര വായ്പോടെ കുറിച്ചു

Back to top button
error: