ന്യൂഡൽഹി :നൂറിലധികം രാഷ്ട്രീയപാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. അംഗീകാരമില്ലാത്ത 111 പാര്‍ട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയത്.ആര്‍പി ആക്ട് 1951 ലെ സെക്ഷന്‍ 29എ,29 സി എന്നിവ പ്രകാരമാണ് നടപടി.
രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത്. നേരത്തെ ആദ്യഘട്ടത്തില്‍ അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു.